20 May 2024, Monday

കിവീസിന്റെ ചിറകരിഞ്ഞു; കപ്പടിച്ച് കംഗാരുക്കള്‍

Janayugom Webdesk
ദുബായ്
November 14, 2021 10:56 pm

ട്വന്റി 20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയയ്ക്ക്. 173 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ ഏഴ് പന്ത് ബാക്കി നിര്‍ത്തി എട്ട് വിക്കറ്റിനാണ് വിജയം കൈപ്പിടിയിലതുക്കിയത്. 38 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ 50 പന്തില്‍ പുറത്താകാതെ 77 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓസീസ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ ലക്ഷ്യം മറികടക്കാനിറങ്ങിയ ഓസീസിന് നായകന്‍ ആരോണ്‍ ഫിഞ്ചിനെ തുടക്കത്തിലെ നഷ്ടമായി. സ്‌കോര്‍ 15 നില്‍ക്കെ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കിയാണ് ഫിഞ്ച് മടങ്ങിയത്. ഏഴ് പന്തില്‍ അഞ്ച് റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ച ഡേവിഡ് വാര്‍ണര്‍ മിച്ചല്‍ മാര്‍ഷിനെയും കൂട്ടുപിടിച്ച് ടീമിനെ മുന്നോട്ട് നയിച്ചു. സ്‌കോര്‍ 107 ല്‍ നില്‍ക്കെ ഡ്രന്റ് ബോള്‍ട്ടിന്റെ ബോളില്‍ വാര്‍ണര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും ഓസീസ് അപ്പോഴേക്കും വിജയമുറപ്പിച്ചിരുന്നു. തോട്ടുപിന്നാലെയെത്തിയ മക്‌സ്വെല്ലും മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ഓസീസ് ആദ്യ ടി20 കിരീടത്തില്‍ മുത്തമിടുകയായിരുന്നു. 18 പന്തില്‍ 28 റണ്‍സായിരുന്നു മാക്‌സ്വല്ലിന്റെ സമ്പാദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.