6 December 2025, Saturday

Related news

December 5, 2025
December 5, 2025
December 2, 2025
December 2, 2025
November 30, 2025
November 30, 2025
November 29, 2025
November 28, 2025
November 25, 2025
November 25, 2025

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വിവാഹിതനായി

Janayugom Webdesk
സിഡ്‌നി
November 29, 2025 10:04 pm

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് (62) വിവാഹിതനായി. ദീര്‍ഘകാല പങ്കാളിയായ ജോഡി ഹെയ്ഡനെ(46)യാണ് അല്‍ബനീസ് വിവാഹം കഴിച്ചത്. അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയാണ് അല്‍ബനീസ്. സാമ്പത്തിക സേവന മേഖലയിലെ ജീവനക്കാരിയാണ് ഹെയ്ഡന്‍.കാന്‍ബറയിലെ അല്‍ബനീസിന്റെ ഔദ്യോഗിക വസതിയായ ദി ലോഡ്ജില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. അല്‍ബനീസ് തന്നെയാണ് വിവാഹ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

വര്‍ഷങ്ങളായി നിരവധി പരിപാടികളില്‍ ഹെയ്ഡന്‍ അല്‍ബനീസിനൊപ്പം പങ്കെടുത്തിട്ടുണ്ട്. 2022ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും അവര്‍ ഒപ്പമുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് മെല്‍ബണില്‍ നടന്ന സ്വകാര്യ ചടങ്ങിനിടെയാണ് അദ്ദേഹം ഹെയ്ഡനെ കണ്ടുമുട്ടിയത്. 2019ലാണ് അല്‍ബനീസ് മുന്‍ ഭാര്യയുമായി വിവാഹമോചനം നേടിയത്. ആദ്യ വിവാഹത്തില്‍ നഥാന്‍ എന്ന് പേരുള്ള ഒരു മകനുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.