27 January 2026, Tuesday

Related news

January 26, 2026
January 25, 2026
January 25, 2026
January 24, 2026
January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026

മഞ്ചേരിയിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചു; അഞ്ച് മ രണം

Janayugom Webdesk
മഞ്ചേരി
December 15, 2023 6:59 pm

കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മഞ്ചേരി ചെട്ടിയങ്ങാടിയിലിയാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ പയ്യനാട് തടപ്പറമ്പ് സ്വദേശി പുതുപ്പറമ്പിൽ അബ്ദുൽ മജീദ്(55), ഓട്ടോ യാത്രക്കാരായ പുല്ലൂർ കിഴക്കേത്തല സ്വദേശി മുഹ്സിന(34) സഹോദരി കരുവാരക്കുണ്ട് വെളയൂർ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്നീമ(33), മക്കള്‍ റൈഹ ഫാത്തിമ(4), റിൻഷാ ഫാത്തിമ(12) എന്നിവരാണ് മരിച്ചത്. മുഹ്സിനയുടെ മക്കള്‍ മുഹമ്മദ് നഷാദ്, ഫാത്തിമ ഹസ, മുഹമ്മദ് അഹ്സാൻ, തസ്നീമയുടെ മകള്‍ മുഹമ്മദ് റിഷാമ (ഒരു മാസം) എന്നിവർക്കാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. 

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ഭർത്താവിനൊപ്പം വിദേശത്തായിരുന്ന തസ്നീമ ബുധനാഴ്ചയാണ് നാട്ടിൽ തിരിച്ചെത്തിയത്. പുല്ലൂരിലുള്ള ബന്ധുവിനെ സന്ദർശിക്കാൻ പോവുകയായിരുന്നു കുടുംബം. ഇതിനിടയിലാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് കൈമാറും.
20 വർഷമായി പയ്യനാട് തടപ്പറമ്പിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ് മഞ്ചേരി താണിപ്പാറ സ്വദേശിയാണ്. ഭാര്യ: ഹഫ്സത്ത്. മുഹമ്മദ് ഹനീഫ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് ജുനൈദ്, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് ഷുഹൈബ്, റിൻഷ മറിയം എന്നിവർ മക്കളാണ്. 

Eng­lish Sum­ma­ry; Auto and bus col­lide in mancheri; Three deaths
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.