
താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. താമരശ്ശേരി കുടുക്കിൽ ഉമ്മരത്താണ് അപകടമുണ്ടായത്. താമരശ്ശേരി സ്വദേശി ലത്തീഫ്(58) ഈങ്ങാപ്പുഴ സ്വദേശി ഫിദ(15), ഫാസില(38), സയാൻ(9), ഫാരിസ(40), ഫൈഹ(12) എന്നിവർക്കാണ് പരിക്കേറ്റത്. താമരശ്ശേരി കുടുക്കിൽ‑ഉമ്മരം ലിങ്ക് റോഡിൽ വൈകീട്ട് ആറ് മണിക്കായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.