7 December 2025, Sunday

Related news

November 14, 2025
November 1, 2025
October 30, 2025
October 27, 2025
October 25, 2025
October 24, 2025
October 22, 2025
October 21, 2025
October 19, 2025
October 16, 2025

കോതമം​ഗലത്ത് മ്ലാവ് ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; 3 പേർക്ക് പരിക്ക്

Janayugom Webdesk
കോതമം​ഗലം
March 12, 2024 9:17 am

കോതമം​ഗലത്ത് മ്ലാവ് ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാമലക്കണ്ടം സ്വദേശി വിജിൽ നാരായണൻ (41) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മാമലക്കണ്ടത്തു നിന്നും കോതമംഗലത്തേക്ക് വരുമ്പോൾ കളപ്പാറയിൽ വെച്ചാണ് അപകടമുണ്ടായത്.

ഓട്ടോറിക്ഷയിൽ മ്ലാവ് ഇടിച്ചതോടെ മറിയുകയായിരുന്നു. ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മരിക്കുകയായിരുന്നു.

Eng­lish Summary:auto dri­ver dies acci­dent; 3 peo­ple injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.