22 January 2026, Thursday

Related news

January 7, 2026
January 6, 2026
December 7, 2025
November 24, 2025
November 11, 2025
November 7, 2025
November 3, 2025
November 3, 2025
November 2, 2025
October 27, 2025

മുള്ള് മൂക്കിൽ തറച്ച തെരുവ് നായയ്ക്ക് രക്ഷകരായി ഓട്ടോ തൊഴിലാളികള്‍

Janayugom Webdesk
കാസർകോട്
December 7, 2025 4:49 pm

മുള്ളൻ പന്നിയുടെ മുള്ള് മൂക്കിൽ തുളച്ച് കയറിയ തെരുവ് നായയെ രക്ഷിച്ച് ഓട്ടോ തൊഴിലാളികള്‍. കാസര്‍കോട് ചെറുവത്തൂർ ഹൈവേ സ്റ്റാൻ്റിലെ ഓട്ടോ തൊഴിലാളികളാണ് നായക്ക് രക്ഷകരായത്. മുള്ള് തറച്ചതിനാല്‍ ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു തെരുവ് നായ. ഓട്ടോ തെഴിലാളികളായ അസീസ്, പ്രേമചന്ദ്രൻ, രാഘവൻ മുഴക്കൊത്ത്, മുത്തലിബ് എന്നിവർ ചേർന്നാണ് നായയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈയറലാവുകയാണ്. 

അതേസമയം കാസര്‍കോട്ട് വീപ്പയിൽ കുടുങ്ങിയ പട്ടിക്കുട്ടികളെ ഫയർഫോഴ്‌സ് അംഗങ്ങള്‍ രക്ഷപ്പെടുത്തി. റോഡരികിൽ ഉപേക്ഷിച്ചിരുന്ന ടാർ വീപ്പയിൽ കുടുങ്ങിയ പട്ടിക്കുട്ടികളെയാണ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്. റോഡരികിൽ നിന്നു പട്ടിക്കുട്ടികൾ നിരന്തരം കരയുന്നത് കേട്ടാണ് പരിസരവാസികള്‍ സ്ഥലത്തെത്തിയത്. കടുത്ത വെയിലിൽ ഉരുകിയ ടാറിനുള്ളിൽ നിന്നു പുറത്തേക്കുയരാൻ പറ്റാത്ത അവസ്ഥയിലായിരുന്നു നായിക്കുട്ടികൾ.ഉടന്‍ തന്നെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്തു.സീനിയർ ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ ബി. സുകുവിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. വീപ്പ വെട്ടിപ്പൊളിച്ച് പട്ടിക്കുട്ടികളെ ഓരോന്നായി പുറത്തെടുക്കുകയും ശരീരത്തിൽ പറ്റിയിരുന്ന ടാർ പൂർണമായി നീക്കം ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.