
പത്തനംതിട്ട കരിമാന്‍തോട് തൂമ്പാക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മുന്നാംക്ലാസുകാരി ആദിലക്ഷ്മി(8), നാലുവയസുകാരനായ യദുകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. റോഡില്‍ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോള്‍ ഓട്ടോ തോട്ടിലേക്കു മറിയുകയായിരുന്നു. ആറു വിദ്യാര്‍ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. അപകടം ഉണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞാണ് യദുവിനെ കണ്ടെത്തിയത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആദിലക്ഷ്മി മരിച്ചിരുന്നു.
ഇന്ന് വൈകീട്ടാണ് കോന്നി തേക്കുതോട് തൂമ്പാക്കുളത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ആദിലക്ഷ്മിയുടെ മരണം നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഓട്ടോയില്‍ ആകെ അഞ്ചുകുട്ടികളുണ്ടായിരുന്നതായാണ് ആദ്യം കരുതിയത്. ഇതിനുപിന്നാലെയാണ് മറ്റൊരു വിദ്യാര്‍ഥിയായ യദുകൃഷ്ണനെ കാണാനില്ലെന്ന സംശയമുയര്‍ന്നത്. പരിക്കേറ്റ മറ്റുകുട്ടികളെയും ഡ്രൈവറെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ രാത്രിയിലും നാലുവയസ്സുകാരനായി തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് രാത്രി എട്ടേകാലോടെയാണ് തോട്ടില്‍നിന്ന് യദുകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.