
വയവാട്ടില്‍ മഞ്ഞപ്പിത്തം ബാധിച്ച് യുയാവ് മരിച്ചു. വയനാട് നെന്മേനി പഞ്ചായത്തിലുള്‍പ്പെട്ട ചീരാലില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഇത്തിക്കാട്ടില്‍ ഭാസ്‌കരന്റെ മകന്‍ ഷിജു (43) ആണ് മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അത്യാസന്ന നിലയിലായ ഷിജുവിന്റെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം നടക്കുന്നതിനിടെയാണ് മരണം.
കുടുംബത്തെയും സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും ഷിജുവിന്റെ വിയോഗവാര്‍ത്ത ഒരുപോലെ കണ്ണീരിലാഴ്ത്തി. മൃതദേഹം രാവിലെ പത്ത് മണിക്ക് ചീരാല്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകുന്നേരം നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. ശ്യാമളയാണ് ഷിജുവിന്റെ മാതാവ്. ഭാര്യ: അതുല്യ. മക്കള്‍: സനയ്, സീഹാന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.