
മഹാരാഷ്ട്രയില്‍ യാത്രക്കെത്തിയ 18 കാരിയെ പെണ്‍കുട്ടിയെ ബലമായി ചുംബിക്കുകയും കയറിപ്പിടിക്കുകയും ചെയ്ത് ഓട്ടോറിക്ഷ ഡ്രൈവര്‍. ഇന്നലെ പൂനെയിലാണ് യാത്രക്കാരിയോട് ഡ്രൈവര്‍ അതിക്രമം കാട്ടിയത്. വ്യാഴാഴ്ച കേസെടുത്തുവെങ്കിലും സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
വൈകുന്നേരം അഞ്ച് മണിയോടെ ഓട്ടോറിക്ഷയിൽ കയറിയതാണ് പെണ്‍കുട്ടി. യാത്രാമധ്യേ അയാൾ അവളുടെ കൈകൾ പിടിച്ചു. യുവതി എതിർത്തെങ്കിലും ഒന്നും ചെയ്യാനായില്ല. തുടര്‍ന്ന് ഇയാൾ ഓട്ടോറിക്ഷ റോഡരികിൽ നിർത്തി ബലമായി പെണ്‍കുട്ടിയെ ചുംബിക്കുകയായിരുന്നു. പിന്നാലെ ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി, ഓട്ടോ നമ്പര്‍ മൊബൈലില്‍ സേവ് ചെയ്ത ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
തുടർന്നാണ് പെൺകുട്ടി പോലീസിനെ സമീപിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
English Summary: Auto rickshaw driver forcibly kissed 18-year-old woman who was traveling: Authorities did not arrest him
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.