സിഎന്‍ജി വില വര്‍ധനയില്‍ ഇടപെടാത്ത ആപ്പ് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ഓട്ടോ റിക്ഷകള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്. ഡല്‍ഹി ഓട്ടോ റിക്ഷ സംഘിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
പെട്രോള്‍ ഡീസല്‍ വിലവര്‍ധനയ്‌ക്കൊപ്പം സിഎന്‍ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) വില അടിക്കടി കൂടിയത് പൊതു ഗതാഗത സംവിധാനത്തെ സാരമായി ബാധിച്ചു. സാധാരണക്കാരന്റെ വാഹനമായ ഓട്ടോ റിക്ഷ ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനങ്ങള്‍ നഷ്ടത്തിലായ സാഹചര്യത്തിലാണ് സിഎന്‍ജി വിലയില്‍ സബ്‌സിഡി വേണമെന്ന ആവശ്യവുമായി ഓട്ടോ റിക്ഷകള്‍ ഉള്‍പ്പെടെ രാജ്യ തലസ്ഥാനത്ത് സമരത്തിലേക്ക് നീങ്ങുന്നത്.
English Summary: Auto strike in Delhi from tomorrow
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.