18 January 2026, Sunday

Related news

January 14, 2026
January 12, 2026
January 11, 2026
January 11, 2026
January 8, 2026
January 7, 2026
January 6, 2026
December 24, 2025
December 8, 2025
December 5, 2025

പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 22, 2023 3:29 pm

പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍. ഡല്‍ഹിയിലെ ജനതാ മജൂര്‍ കോളനിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയെയാണ് രണ്ട് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഐപിസി, പോക്സോ നിയമം എന്നിവ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികളെ പിടികൂടിയെന്നും പൊലീസ് അറിയിച്ചു. ജഹീദ് (22), ജുബൈര്‍ (24) എന്നിവര്‍ ചേര്‍ന്ന് തന്നെ ഉപദ്രവിച്ചതായി കുട്ടി മൊഴി നല്‍കി. നന്ദനാഗ്രിയില്‍ താമസിക്കുന്ന ഇവര്‍ സഹോദരങ്ങളാണ്. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയെന്നും പൊലീസ് പറഞ്ഞു.

Eng­lish Summary:Autorickshaw dri­vers gang-raped a 15-year-old girl

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.