17 January 2026, Saturday

Related news

January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026

മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ അവഞ്ചേഴ്സ് നടൻ ജെറമി റെന്നർക്ക് പരിക്ക്

Janayugom Webdesk
നെവാഡ
January 2, 2023 6:43 pm

മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ നടൻ ജെറമി റെന്നർക്ക് പരിക്ക്. മാർവൽ സിനിമാ പരമ്പരയിലെ ‘ഹോക്ക് ഐ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഇദ്ദേഹം. അതേസമയം ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തിൻ്റെ വക്താവ് പറഞ്ഞതായി ഡെഡ്ലൈൻ എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്ചയാണ് അപകടമുണ്ടായത്. ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് പ്രദേശത്തെ 35,000ൽ പരം വീടുകളിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. വീടിനു പരിസരത്തെ മഞ്ഞ് നീക്കം ചെയ്യുന്നതിനിടെയാണ് ജെറിമി അപകടത്തില്‍പ്പെടുന്നത്.

‘ഹോക്ക് ഐ’ ആണ് ജനപ്രീതി നേടിയതെങ്കിലും ഒരുപിടി മികച്ച മറ്റ് കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 2010ൽ ‘ദി ഹർട്ട് ലോക്കർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാര നാമനിർദ്ദേശം ലഭിച്ചത്. അതേ വർഷം തന്നെ ‘ദി ടൗൺ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കർ പുരസ്കാര നാമനിർദ്ദേശവും ലഭിച്ചു. മിഷൻ ഇംപോസിബിൾ, അറൈവൽ, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും ജെറമി അഭിനയിച്ചിട്ടുണ്ട്.

Eng­lish Summary;Avengers actor Jere­my Ren­ner injured while clear­ing snow
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.