15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 14, 2025
April 13, 2025

ലെബനനിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം;ഇന്ത്യന്‍ എംബസ്സി

Janayugom Webdesk
ലെബനന്‍
August 1, 2024 11:00 am

സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ലെബനനിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ എംബസ്സി.ഇന്ത്യന്‍ എംബസ്സിയുമായുള്ള വിനിമയം തുടര്‍ന്നുകൊണ്ടിരിക്കണണെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ലെബനനിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും ലെബനനിലെ ഇന്ത്യന്‍ എംബസ്സി എക്‌സില്‍ കുറിച്ചു.

ലെബനനിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും cons.beirut@mea.gov.in എന്ന മെയില്‍ ഐഡിയിലൂടെയും 96176860128 എന്ന ഫോണ്‍ നമ്പറിലൂടെയും എംബസിയുമായി ബന്ധപ്പെടണമെന്നും ഇന്ത്യന്‍ എംബസ്സി അറിയിച്ചിട്ടുണ്ട്.12 കൂട്ടികള്‍ കൊല്ലപ്പെട്ട ഗോളന്‍ ഹൈറ്റ്‌സിലെ റോക്കറ്റ് ആക്രമണത്തിലൂടെ സ്ഥലത്തെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയായിരുന്നു.ആക്രമണത്തിന് മറുപടിയായി ചൊവ്വാഴ്ച ലെബനനില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ തലവന്‍ ഫഉദ് ഷുക്കര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.

Eng­lish Summary;Avoid unnec­es­sary trav­el to Lebanon; Indi­an Embassy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.