22 January 2026, Thursday

Related news

January 8, 2026
December 27, 2025
December 18, 2025
December 1, 2025
November 25, 2025
November 24, 2025
November 15, 2025
November 5, 2025
November 1, 2025
September 24, 2025

അച്ചടിച്ച പേപ്പറുകളിൽ ഭക്ഷണം പൊതിഞ്ഞു നൽകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

Janayugom Webdesk
ആലപ്പുഴ
September 1, 2024 10:27 am

തട്ടുകടകളിൽ നിന്ന് അച്ചടിച്ച പേപ്പറുകളിൽ ഭക്ഷണം പൊതിഞ്ഞു നൽകുന്നതിനെതിരെ ജനങ്ങൾ ബോധവാന്മാരാകണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇത്തരം പേപ്പറുകളിൽ പൊതിഞ്ഞ് നൽകുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏറെയാണ്. ചിലർ എണ്ണ പലഹാരങ്ങളിലെ എണ്ണ ഒപ്പി എടുക്കുന്നതിന് പേപ്പർ ഉപയോഗിക്കുന്നു. ഇവയെല്ലാം കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഉൾപ്രദേശങ്ങളിലെ തട്ടുകടകളിലാണ് കടലാസുകൾ ഇത്തരത്തിൽ കൂടുതലായും ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു. 

എണ്ണ പലഹാരങ്ങൾ കടകളിൽ നിന്ന് തരുന്നത് അച്ചടിച്ച പേപ്പറുകളിൽ പൊതിഞ്ഞാണ്. അതിലെ എണ്ണ മൊത്തം വലിച്ചെടുക്കാൻ കടലാസിന് കഴിവുണ്ട്. അതിനാൽ പേപ്പറിൽ പൊതിഞ്ഞ് ഒന്ന് ഞെക്കിപ്പിഴിഞ്ഞതിന് ശേഷമായിരിക്കും ഭക്ഷണം കഴിക്കുക. പലപ്പോഴും ഭക്ഷണ പദാർത്ഥങ്ങളൊക്കെ കടലാസിൽ പൊതിഞ്ഞതിന് ശേഷമായിരിക്കും കവറുകളിലാക്കാറുള്ളത്. അച്ചടിച്ച പേപ്പറുകളിൽ പൊതിഞ്ഞ് ഭക്ഷണങ്ങൾ കഴിക്കുന്നതുവഴി ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടായേക്കാം. കീടങ്ങളേക്കാളും അപകടകാരികളായ കീടനാശിനികൾ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്. അച്ചടിക്കാനായി ഉപയോഗിക്കുന്ന മഷികളിൽ ലെഡ് അടങ്ങിയിട്ടുണ്ട്. പ്രസുകളിൽ നിന്ന് അച്ചടിച്ച പേപ്പറുകൾ വ്യാപകമായി വാങ്ങുന്ന കച്ചവടക്കാരുണ്ട്. ഇത്തരം പേപ്പറുകളിൽ ഫംഗസ് ബാധ ഏൽക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. ടിഷ്യൂപേപ്പർ, ബട്ടർ പേപ്പർ എന്നിവ മാത്രമേ കടകളിൽ ഉപയോഗിക്കാൻ പാടുള്ളൂ. അച്ചടിച്ച പേപ്പറിൽ പൊതിഞ്ഞ് നൽകുന്നത് കണ്ടെത്തിയാൽ നോട്ടീസ് നൽകി പിഴ ഈടാക്കുന്നുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.