ലൈംഗിക പീഡനം തടയാനുള്ള ബോധവത്കരണം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇക്കും കോടതി നിര്‍ദേശം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലൈംഗിക പീഡനക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കോടതി നിര്‍ദേശം.
വിദ്യാര്‍ഥികളുടെ പ്രായത്തിനനുസരിച്ച് പാഠ്യപദ്ധതി തയാറാക്കണം. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് രണ്ട് മാസത്തിനകം പാഠ്യപദ്ധതി തയാറാക്കണം. അമേരിക്കയിലെ പാഠ്യപദ്ധതിയുടെ ഭാഗമായ എറിന്‍സ് ലോ പാഠ്യപദ്ധതി തയാറാക്കാന്‍ മാര്‍ഗരേഖയായി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.
English summary; awareness to prevent sexual harassment should be included in the school curriculum
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.