അയോധ്യയിലെ ബിജെപി ട്രസ്റ്റിന്റെ കൈവശമുണ്ടായിരുന്ന ഭൂമി അഡാനി കമ്പനിക്ക്. മജാ ജംതാര പ്രദേശത്തെ ഹൗസിങ് സൊസൈറ്റി വക ഭൂമിയാണ് അഡാനി കമ്പനിക്ക് മൂന്നിരിട്ടി വിലയ്ക്ക് ബിജെപി നേതാക്കള്‍ വില്പന നടത്തിയത്. രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് നടക്കുന്ന വേളയിലാണ് ബിജെപിയും അഡാനി ഗ്രൂപ്പുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ മറ്റൊരു ചിത്രം കൂടി പുറത്തുവന്നത്. 2023 ഒക്ടോബറിനും ഡിസംബറിനുമിടയിലാണ് ഭൂമി കൈമാറ്റം നടന്നതെന്ന് ‘ദി സ്ക്രോള്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടൈം സിറ്റി മള്‍ട്ടി സ്റ്റേറ്റ് കോ ഓപറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ ഭൂമിയാണ് മൂന്നിരിട്ടി വിലയ്ക്ക് അഡാനി കമ്പനിക്ക് മറിച്ചുവിറ്റത്. 1.13 കോടിക്ക് വാങ്ങിയ ഭൂമി അഡാനി ഗ്രൂപ്പില്‍ നിന്ന് 3.57 കോടി ഈടാക്കിയാണ് ബിജെപി നേതാക്കള്‍ കച്ചവടം നടത്തിയത്. സരയു നദിക്ക് സമീപത്തെ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുന്ന ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനം സരയു കൊക്ക് അടക്കമുളള പക്ഷിമൃഗാദികളുടെ ആവാസ വ്യവസ്ഥയ്ക്ക് നാശംവിതയ്ക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നതാണ്. സഹാറ ഗ്രൂപ്പിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന ചന്ദ്രപ്രകാശ് ശുക്ലയുടെ ഉടമസ്ഥതയിലുള്ള ടൈം സിറ്റി ഗ്രൂപ്പാണ് ഭൂമി കച്ചവടം നടത്തിയത്.
ബിജെപി എംഎല്‍എ ചന്ദ്രപ്രകാശിന്റെ പങ്കാളിയായ പങ്കജ് പഥകിനാണ് ടൈം സിറ്റി ഗ്രൂപ്പ് നടത്തിപ്പ്. പ്രാദേശിക ബിജെപി നേതാക്കളും ഇടപാടില്‍ പങ്കാളികളായി. കര്‍ഷകരില്‍ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങിയ ഭൂമിയാണ് കോടികള്‍ ലാഭത്തില്‍ അഡാനിക്ക് മറിച്ചുവിറ്റത്. പരിസ്ഥിതിലോല മേഖലയായ ഇവിടെ 2022 മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനം വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നിര്‍ദിഷ്ട രാമക്ഷേത്രത്തിന് കേവലം അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭൂമിയാണിത്.
എല്ലാ നിയമങ്ങളും പാലിച്ചാണ് ഭൂമി വാങ്ങിയതെന്നാണ് ഇതുസംബന്ധിച്ച് അഡാനി കമ്പനിയുടെ വക്താവ് നല്‍കുന്ന വിശദീകരണം. സരയു നദിയിലെ മലിനീകരണം സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് നിലനില്‍ക്കുന്ന വേളയിലാണ് അനധികൃത നിര്‍മ്മാണത്തിന് വേണ്ടി അഡാനി കമ്പനിക്ക് ബിജെപി ഭൂമി വില്പന നടത്തിയിരിക്കുന്നത്. മോഡി അധികാരത്തില്‍ വന്നശേഷം അഡാനി കമ്പനികളുടെ വന്‍തോതിലുള്ള വളര്‍ച്ച മോഡി-അഡാനി അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് നിരവധി മാധ്യമങ്ങളും പ്രതിപക്ഷവും ചൂണ്ടിക്കാട്ടി.
English Summary: Ayodhya: BJP Leaders Sold Ecologically Sensitive Land to Adani
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.