7 December 2025, Sunday

Related news

November 26, 2025
March 8, 2025
December 20, 2024
June 12, 2024
January 22, 2024
January 21, 2024
January 21, 2024
January 21, 2024
January 19, 2024
January 16, 2024

അയോധ്യ ഭൂമി തട്ടിപ്പ്: പൂജാരിക്കെതിരെ കേസ്

Janayugom Webdesk
ലഖ്‌നൗ
March 8, 2025 9:51 pm

അയോധ്യയിലെ രാമജന്മ ഭൂമി ക്ഷേത്ര നഗര വികസനവുമായി ബന്ധപ്പെട്ട് അയോധ്യയില്‍ വീണ്ടും ഭൂമി തട്ടിപ്പ്. അയോധ്യയിലെ ന്യായ് ആനന്ദ് ഭവന്‍ ക്ഷേത്രത്തിന്റെ പരിപാലകന്റെ പരാതിയില്‍ ക്ഷേത്രത്തിലെ പൂജാരി രമാകാന്ത് പഥക്കിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ന്യായ് ആനന്ദ് ഭവന്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വ്യാജരേഖയുണ്ടാക്കി രാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് വില്പന നടത്തിയെന്ന പരാതിയിലാണ് നടപടി. അയോധ്യയിലെ ചക് രാംകോട്ടിലെ 280, 281, 282, 283, 289 എന്നീ നസുല്‍ ഭൂമി പ്ലോട്ടുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രേഖകള്‍ പ്രകാരം ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വ്യക്തികള്‍ക്ക് വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ക്രയവിക്രയം ചെയ്യാന്‍ ആകില്ലെന്നിരിക്കെയാണ് പൂജാരി വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. 

ന്യായ് ആനന്ദ് ഭവന്‍ ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന രമാകാന്ത് പഥക്കിനെ നേരത്തെ മറ്റ് ചില ക്രമക്കേടുകളുടെ പേരില്‍ പുജാരി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. 2016 ല്‍ കോടതി ഇടപെട്ടായിരുന്നു ഈ നടപടി. എന്നാല്‍ സ്റ്റേ ഉത്തരവ് വാങ്ങി ക്ഷേത്രത്തില്‍ തുടര്‍ന്ന രമാകാന്ത് പഥക് പ്രദേശത്തെ റവന്യു ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി ക്ഷേത്ര ഭൂമി സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു എന്നാണ് ആരോപണം.
2024 സെപ്റ്റംബര്‍ 21 ന് ആ 21198.8 ചതുരശ്ര അടി വരുന്ന ഭൂമി ശ്രീ രാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റിന് വിറ്റത്. 6 കോടി രൂപയ്ക്കായിരുന്നു കച്ചവടം. സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ കോടതി ഇടപെടുകയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുകയുമായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.