22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

യുപിയില്‍ അയോധ്യയും , രാമക്ഷേത്രവും ഹിന്ദുത്വവും വിലപ്പോവില്ലെന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
June 4, 2024 11:27 am

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് യുപിയില്‍ തിരിച്ചടി. രാജ്യത്തിന്റെ ഹൃദയഭൂമിയായ യുപിയില്‍‍ പിന്നാക്കം പോയത് ബിജെപിയെ ഞെട്ടിച്ചിരിക്കുന്നു. ആകെയുള്ള 80 സീറ്റില്‍ 80 സീറ്റില്‍ എന്‍ഡിഎ 32 സീറ്റില്‍ മുന്നേറുമ്പോള്‍ ഇന്‍ഡ്യാ സഖ്യം 48 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നതാണ് നിലവിലെ ലീഡ് നില. 

അയോധ്യയില്‍ രാമക്ഷേത്രവും ഹിന്ദുത്വവും വിലപ്പോയില്ലെന്നാണ് ആദ്യഘട്ട വോട്ടെണ്ണലിലെ സൂചന. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദില്‍ സമാജ് വാദി പാർട്ടിയാണ് ലീഡ് ചെയ്യുന്നതെന്നും ശ്രദ്ധേയം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വന്തം മണ്ഡലമായ വാരാണസിയിലും ബിജെപിക്ക് കാലിടറുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മോഡി ഇമേജിന് പുറമെ ഗംഗയും രാമക്ഷേത്രവും ഗ്യാന്‍വ്യാപി പള്ളിയും ഉള്‍പ്പെടെ ഉയര്‍ത്തിയാണ് വാരാണസിയിലും ബിജെപി പ്രചാരണം നടത്തിയത്. എന്നാല്‍ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെമോഡി പിന്നില്‍ പോയിരിക്കുന്നു.

നിലവിലെ പിസിസി അധ്യക്ഷന്‍ കൂടിയായ അജയ് റായിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ബാഹുബലിയെന്നാണ് വിളിക്കുന്നത്. ഇത്തവണ എസ് പിയുടെ പിന്തുണയോടെയാണ് അജയ് റായ് വാരാണയിയില്‍ മൂന്നാം അങ്കത്തിനിറങ്ങിയത്. താഴെത്തട്ട് മുതല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023 ആഗസ്റ്റില്‍ അജയ് റായ്യെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കുന്നത്. പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസിന്റെ സമവാക്യം പ്രവര്‍ത്തിച്ചുവെന്നാണ് ലീഡ് നില സൂചിപ്പിക്കുന്നത്.രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് അടക്കമുള്ള ഇന്‍ഡ്യാ മുന്നണി നേതാക്കളും സ്വന്തം മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. 

Eng­lish Summary:
Ayo­d­hya, Ram Tem­ple and Hin­duism are worth­less in UP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.