അയോധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി. രാം ജന്മഭൂമി ട്രസ്റ്റിനാണ് ഭീഷണി സന്ദേശം അടങ്ങിയ ഇ മെയില്‍ ലഭിച്ചത്. സംഭവത്തിൽ യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം എത്തിയത് തമിഴ്നാട്ടിൽ നിന്നുമെന്നും പൊലീസ് അറിയിച്ചു. സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ക്ഷേത്ര സമുച്ചയത്തിനും അയോധ്യ, ബരാബങ്കി, അയൽ ജില്ലകൾക്കും ചുറ്റും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് രാമജന്മഭൂമി ട്രസ്റ്റിന് ഇമെയിൽ ലഭിച്ചത്. ജെയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകര സംഘടനകൾ മുമ്പ് സമാനമായ ഭീഷണികൾ മുഴക്കിയിരുന്നു. ഇമെയിലിന്റെ ആധികാരികത സുരക്ഷാ ഏജൻസികൾ സജീവമായി അന്വേഷിക്കുന്നുണ്ട്. രാമക്ഷേത്രത്തിന് ചുറ്റും ഏകദേശം നാല് കിലോമീറ്റർ വിസ്തൃതിയിൽ സുരക്ഷാ മതിൽ പണിയുന്നുണ്ടെന്നും 18 മാസത്തിനുള്ളിൽ ഇത് പൂര്‍ത്തിയാകുമെന്നും രാം ജന്മഭൂമി ട്രസ്റ്റിൻറെ ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര പറഞ്ഞു. രാമക്ഷേത്ര നിർമ്മാണം ആറ് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.