ഫേസ്ബുക്കില്‍ ലൈവിട്ട് അയോധ്യയിലെ നരസിംഹ ക്ഷേത്രത്തിലെ പൂജാരി ജീവനൊടുക്കി. 28കാരനായ രാം ശങ്കര്‍ ദാസാണ് മരിച്ചത്. പൊലീസിന്റെ പീഡനം കാരണമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് രാം ശങ്കര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
നരസിംഹ ക്ഷേത്രത്തിലെ തന്നെ 80കാരനായ പൂജാരി രാം ശരണ്‍ ദാസിനെ ജനുവരി മുതല്‍ കാണാതായിരുന്നു. അന്വേഷണം പുരോഗമിക്കവെ ദിവസങ്ങള്‍ക്ക് മുമ്പ് രാം ശങ്കറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് തൂങ്ങിമരിച്ചത്.
എന്നാല്‍, പൂജാരി രാം ശങ്കര്‍ ദാസ് ലഹരിക്ക് അടിമയായിരുന്നെന്നും മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് ജീവനൊടുക്കിയതെന്നും കോട്ട്‌വാലി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ മനോജ് ശര്‍മ പറഞ്ഞു. പൊലീസിനെതിരെയുള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ശര്‍മ അവകാശപ്പെട്ടു.
English Summary: Ayodhya temple priest commits suicide on Facebook live
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.