9 January 2026, Friday

Related news

January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026
January 2, 2026
January 1, 2026

അയർക്കുന്നം കൊലപാതകം; പ്രതി സോണിയെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്

Janayugom Webdesk
കോട്ടയം
October 21, 2025 7:51 pm

അയർക്കുന്നം കൊലപാതകക്കേസിലെ പ്രതിയായ ബംഗാൾ സ്വദേശി സോണിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കോട്ടയം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അയർക്കുന്നം പൊലീസ് അപേക്ഷ സമർപ്പിച്ചത്. പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. കേസിൽ കൂടുതൽ ചോദ്യം ചെയ്യൽ, തെളിവെടുപ്പ് എന്നിവ ആവശ്യമുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

ഭാര്യ അൽപ്പനയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചതിനെ തുടർന്നാണ് ഭർത്താവ് സോണി കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം നിർമ്മാണം നടക്കുന്ന വീടിന്റെ പുരയിടത്തിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. അൽപ്പനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.