ആയുർവേദ ചികിത്സാ കേന്ദ്രങ്ങളെ നവീകരണത്തിലൂടെ ജനകീയവും രോഗീസൗഹൃദവുമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെ ( കെഎസ്ജിഎഎംഒ എ) 39-ാം സംസ്ഥാന സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ വ്യവസായ മന്ത്രി പി രാജീവ് മുഖ്യാതിഥിയായി. കരിയർ അഡ്വാൻസ്മെന്റ് നിർദ്ദിഷ്ട അനുകൂല്യങ്ങളോടെ പുനഃസ്ഥാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇരു സംഘടനകളായി പ്രവർത്തിച്ചിരുന്നവർ ഒന്നാകുന്ന ലയന പ്രഖ്യാപനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ നിര്‍വഹിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് അസോസിയേഷൻ ഏർപ്പടുത്തിയ വിവിധ പുരസ്കാരങ്ങൾ ടി ജെ വിനോദ് എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനും നിര്‍വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. പി ജയറാം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി ജെ സെബി, കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ എസ് ഗോപകുമാർ, എഎംഎഐ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ സി അജിത്കുമാർ, റിട്ട മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. എസ് സത്യശീലൻ, ഡോ. ഡി രാമനാഥൻ, ഡോ. സുനിൽ ജോൺ, ഡോ. ഷിനോജ് രാജ്, ഡോ. സെറീന സലാം, ഡോ. നിഷ കെ എന്നിവർ സംസാരിച്ചു.
സമകാലിക രോഗാതുരതയിലെ പൊതുജനാരോഗ്യ ഇടപെടലുകൾ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ റിട്ടയേർഡ് ജില്ലാ മെഡിക്കൽ ഓഫിസര്‍ ഡോ. എ പി ശ്രീകുമാർ വിഷയാവതരണം നടത്തി. ഡോ. സാദത്ത് ദിനകർ, ഡോ. ഫ്രാങ്കോ ജെയിംസ് എന്നിവർ സംസാരിച്ചു.
സംസ്ഥാന പ്രസിഡന്റായി ഡോ. പി ജയറാം, വൈസ് പ്രസിഡന്റുമാരായി ഡോ. എം എസ് നൗഷാദ്, ഡോ. ജിൻഷിദ് സദാശിവൻ, ജനറൽ സെക്രട്ടറിയായി ഡോ. വി ജെ സെബി, ജോയിന്റ് സെക്രട്ടറിമാരായി ഡോ. കെ നിഷ, ഡോ. എസ് ഷൈൻ, ഡോ. ബിജോയ്, ഡോ. ജയരാജ്, ട്രഷററായി ഡോ. ഹരികുമാർ നമ്പൂതിരി എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.