25 February 2026, Wednesday

Related news

February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 15, 2026

കൊല്ലത്ത് കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ അയ്യപ്പഭക്തർ ഒഴുക്കിൽപ്പെട്ടു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

Janayugom Webdesk
കൊല്ലം
January 5, 2026 9:05 pm

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ അന്യ സംസ്ഥാന ശബരിമല തീർത്ഥാടകർ ഒഴുക്കിൽപ്പെട്ടു. തെന്മല ഒറ്റക്കൽ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്. ആറ്റിലെ പാറക്കെട്ടിൽ പിടികിട്ടിയതിനാലാണ് ഇവർ രക്ഷപെട്ടത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ചെന്നൈയിൽ നിന്നും എത്തിയ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ സംഘമാണ്. തീർത്ഥാടകരായ നിരവധി ആളുകളാണ് ഇവിടെ കുളിക്കാൻ ഇറങ്ങാറുള്ളത്. നിരവധിപേർ മുങ്ങിമരിച്ചിട്ടുള്ള സ്ഥലത്തിനടുത്താണ് അപകടമുണ്ടായത്.

അപകട സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് അവഗണിച്ചാണ് പലരും ഇറങ്ങുന്നത്. നദിയിലിറങ്ങാതിരിക്കാൻ സ്ഥാപിച്ച സുരക്ഷാ വേലിയുടെ പൂട്ടും ചിലർ തകർത്തു. ഇതോടെയാണ് ആളുകൾക്ക് ഇവിടെ ഇറങ്ങാൻ സൗകര്യമായത്. പൂട്ടുകൾ പുനഃസ്ഥാപിക്കുന്നതിനൊപ്പം പൊലീസ് വാർഡനെ ഡ്യൂട്ടിക്കായി നിയോഗിക്കണമെന്ന ആവശ്യവും ശക്തമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.