
പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ ജന്മനാടായ കണ്ണൂരിലെ അഴീക്കോട്ടുകാരുടെ കൂട്ടായ്‌മയായ ഒരുമ അഴീക്കോട് സംഘടിപ്പിച്ച ‘ഒരുമേന്റാണം‘എന്ന ഓണാഘോഷ പരിപാടി ശ്രദ്ധേയമായി. ഷാർജ സെന്റർ മാളിൽ നടന്ന ആഘോഷ പരിപാടികള്‍ പ്രസിഡന്റ് സുബീര്‍ ആലാങ്കണ്ടി, സെക്രട്ടറി മുബീര്‍ കെ കെ, ട്രഷറര്‍ മധുസൂധനന്‍ എന്നിവര്‍ ചേര്‍ന്ന് നില വിളക്കു കൊളുത്തിയതോടെയാണ് ആരംഭിച്ചത്. കോര്‍ കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രന്‍, ലസിത് കായക്കല്‍, വിജയന്‍ ചേനമ്പേത്ത് എന്നിവർ ആശംസകള്‍ നേര്‍ന്നു.
മായാദിനേശിന്റെ ‘ഒറ്റ നക്ഷത്രം’ എന്ന പുസ്‌തകം ചടങ്ങില്‍ പ്രകാശനം ചെയ്‌തു. മായാദിനേശ്, ബിജു വി സി, ലസിത് കായക്കല്‍, സലാം പാപ്പിനിശ്ശേരി, സിറാജ് മൊയ്‌തീന്‍, നിഷാന്ത് വി, ദീപക് വി കെ, സരിന്‍ കെ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഭാരവാഹികള്‍ സമ്മാനിച്ചു. ഘോഷയാത്ര, തിരുവാതിര, ചെണ്ടമേളം, മാവേലി തുടങ്ങിയ വിവിധ കലാപരിപാടികള്‍ക്കു പുറമേ ഓണസദ്യയും ഭാഗ്യരാജും ടീമും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.