22 January 2026, Thursday

Related news

January 21, 2026
January 16, 2026
January 10, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 11, 2025
December 5, 2025
November 26, 2025

സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

Janayugom Webdesk
ന്യൂഡല്‍ഹി
May 14, 2025 11:23 am

സുപ്രീംകോടതിയുടെ 52-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ബി ആര്‍ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയാണ് കേന്ദ്ര സര്‍ക്കാരിന് ഗവായിയുടെ പേര് നിര്‍ദ്ദേശിച്ചത്. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയാണ് ജസ്റ്റീസ് ബി ആര്‍ ഗവായ്. കേരളത്തിന്റെ മുന്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ മകനാണ് . 

ആറ് മാസത്തേക്കാണ് ബി ആർ ഗവായുടെ ​​നിയമനം. നവംബര്‍ 23ന് കാലാവധി അവസാനിക്കും. ബോംബെ ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ഗവായ് നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി ചാൻസലറാണ്‌. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സ് ഒഫീഷ്യോ എക്സിക്യൂട്ടീവ് ചെയർമാനുമാണ്.നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ , അമരാവതി മുനിസിപ്പൽ കോർപ്പറേഷൻ, അമരാവതി സർവകലാശാല എന്നിവയുടെ സ്റ്റാൻഡിംഗ് കൗൺസിലായിരുന്നു അദ്ദേഹം.

1992 ആഗസ്‌ത്‌ മുതൽ 1993 ജൂലൈ വരെ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്‌ഠിച്ചു. പിന്നീട്, 2000 ജനുവരി 17 ന് നാഗ്പൂർ ബെഞ്ചിൽ ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2003 നവംബർ 14 ന്ബി ആർ ഗവായിയെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി. 2019 ലാണ്‌ ഗവായിയെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കുന്നത്‌

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.