24 January 2026, Saturday

Related news

January 24, 2026
January 22, 2026
January 7, 2026
December 24, 2025
November 4, 2025
November 3, 2025
August 15, 2025
August 11, 2025
July 25, 2025
June 25, 2025

26 വിരലുകളുമായി പെണ്‍കുഞ്ഞ് പിറന്നു; ദേവിയുടെ അവതാരമാണെന്ന് കുടുംബാംഗങ്ങള്‍

Janayugom Webdesk
ജയ്പുര്‍
September 18, 2023 12:03 pm

രാജസ്ഥാനിലെ ജയ്പൂരില്‍ 26 വിരലുകളുമായി പെണ്‍കുഞ്ഞ് പിറന്നു. രണ്ടു കൈകളിലും ഏഴു വിരലുകള്‍ വീതവും രണ്ടു കാലുകളിലും ആറു വിരലുകള്‍ വീതവുമാണുള്ളത്. 26 വിരലുകളുള്ള പെണ്‍കുഞ്ഞ് ദേവിയുടെ അവതാരമാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

ദൊലാഗര്‍ ദേവിയുടെ അവതാരമായാണ് പെണ്‍കുഞ്ഞിനെ കാണുന്നതെന്ന് കുഞ്ഞിന്റെ മാതൃസഹോദരന്‍ പറഞ്ഞു. 25കാരിയായ സര്‍ജു ദേവിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭിണിയായി എട്ടാം മാസത്തിലാണ് പ്രസവം നടന്നതെങ്കിലും കുഞ്ഞിനും മാതാവിനും മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. വീട്ടുകാര്‍ ദേവിയുടെ അവതാരമായിട്ടാണ് കാണുന്നതെങ്കിലും ജനിതക പ്രശ്നമാണെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ഒന്നോ രണ്ടോ വിരലുകള്‍ അധികമായി ഉണ്ടാകുന്നത് പലപ്പോഴും സംഭവിക്കാറുണ്ടെങ്കിലും 26 വിരലുകളുണ്ടാകുന്നത് വളരെ അപൂര്‍വമാണെന്നും ഇതൊരു ജനിതക പ്രശ്നമാണെന്നും ഡോ. ബി.എസ് സോണി പറഞ്ഞു.

Eng­lish Sum­ma­ry: Baby born with 26 fin­gers in Rajasthan, fam­i­ly calls her incar­na­tion of goddess
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.