
വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താന്‍ ഒരുങ്ങി യുവാക്കള്‍. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. 200 ഓളെ യുവാക്കളാണ് ദൈവത്തിന്റെ അനുഗ്രഹം തേടി പദയാത്ര നടത്താനൊരുങ്ങന്നത്. ചാമരാജനഗര്‍ ജില്ലയിലെ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് പദയാത്ര.
ഇതില്‍ അധികപേരും 30 വയസ്സ് കഴിഞ്ഞ കര്‍ഷകരാണ്. ഈ മാസം 23‑ന് മധൂര്‍ താലൂക്കിലെ ദൊഡ്ഢിയില്‍ നിന്നാണ് പദയാത്ര തുടങ്ങുക. മൂന്ന് ദിവസം നീളുന്ന യാത്രയില്‍ 105 കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ പിന്നിടുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ പദയാത്രയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുള്ളതായാണ് വിവരം. ‘ബ്രഹ്‌മചാരിഗാല പദയാത്ര’ എന്നാണ് പദയാത്രക്ക് നല്‍കിയിരിക്കുന്ന പേര്.
English Summary: Bachelors in Karnataka district found a unique solution to their bride crisis — Brahmacharigala Padayatre
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.