22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 17, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026

മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ എംഎല്‍എ പാര്‍ട്ടി വിട്ടു

Janayugom Webdesk
ഗ്വാളിയോർ
November 8, 2023 11:23 am

സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടിയായി, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ എംഎൽഎ പാര്‍ട്ടിവിട്ടു. മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ മദൻ കുശ്വാഹയാണ് ബിജെപി വിട്ട് കോൺഗ്രസില്‍ ചേർന്നത്. 

ചൊവ്വാഴ്ച മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലാണ് മദൻ കുശ്വാഹ പാർട്ടി അംഗത്വം സ്വീകരിച്ചത്. ഈ മാസം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനാണ് ഖാർഗെ എത്തിയത്.

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായിയായി പ്രവര്‍ത്തിച്ചയാളാണ് മദൻ കുശ്‌വാഹ. 2008 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പിയില്‍ നിന്നാണ് അദ്ദേഹം എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിലെ ഗ്വാളിയോർ റൂറൽ അസംബ്ലി നിയോജക മണ്ഡലത്തിലെ എംഎൽഎയായിരുന്നു കുശ്‌വാഹ.

അതിനുശേഷം 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും ബിഎസ്പിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 

2020‑ൽ ജ്യോതിരാദിത്യ സിന്ധ്യയും 22 വിശ്വസ്ത എംഎൽഎമാരും കാവി പാളയത്തിലേക്ക് മാറിയപ്പോൾ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ പ്രക്ഷോഭത്തിനിടെ മദൻ കുശ്വാഹയും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.

വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്വാളിയോർ റൂറൽ അസംബ്ലി സീറ്റിൽ നിന്ന് ബിജെപിയിൽ നിന്ന് ടിക്കറ്റ് ലഭിക്കാത്തതിൽ മദൻ കുശ്വാഹ അസ്വസ്ഥനായിരുന്നുവെന്നും തുടര്‍ന്നാണ് പാര്‍ട്ടിവിട്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നവംബർ 17 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഡിസംബർ 3 ന് നടക്കും. 

Eng­lish Sum­ma­ry: Back­lash for BJP in Mad­hya Pradesh: For­mer MLA quits par­ty ahead of assem­bly elections

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.