
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള അദ്ദേഹത്തിന്റെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് സൗബിൻ നേരത്തെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. വിദേശത്ത് നടക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ, മജിസ്‌ട്രേറ്റ് കോടതി ഈ ഹർജി തള്ളിയിരുന്നു. ഇതിനെതിരെയാണ് സൗബിൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.