
ബംഗ്ലദേശിലെ രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) വധശിക്ഷ വിധിച്ചതിനു പിന്നാലെ മൂന്നു വ്യത്യസ്ത അഴിമതി കേസുകളിൽ കൂടി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ശിക്ഷ. പൂർബാചലിലെ രാജുക് ന്യൂ ടൗൺ പ്രോജക്ടിനു കീഴിൽ പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ഈ കേസുകളിൽ ആകെ 21 വർഷത്തേക്കാണ് ഷെയ്ഖ് ഹസീനയെ കഠിന തടവിനു ശിക്ഷിച്ചത്. ഹസീനയുടെ മകൻ സജീബ് വാസിദ് ജോയിക്ക് അഞ്ചു വർഷം തടവും 1,00,000 ടാക്ക പിഴയും (ഏകദേശം 73,130 രൂപ) കോടതി വിധിച്ചു. മകൾ സൈമ വാസിദ് പുതുലിനും അഞ്ചു വർഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ബംഗ്ലദേശിലെ അഴിമതി വിരുദ്ധ കമ്മിഷൻ ഹസീനയ്ക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ ആറ് കേസുകളായിരുന്നു ഫയൽ ചെയ്തിരുന്നത്. ശേഷിക്കുന്ന മൂന്നു കേസുകളിൽ ഡിസംബർ ഒന്നിന് വിധി പറയുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 2024 ജൂലായിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അതിക്രൂരമായി അടിച്ചമര്‍ത്തി മനുഷ്യവംശത്തിനെതിരായ കുറ്റംകൃത്യം ചെയ്‌തെന്ന കേസിലാണ് ഷെയ്ഖ് ഹസീനയ്ക്ക് നേരത്തെ വധശിക്ഷ വിധിച്ചത്. ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം നൽകിയ അഭ്യർഥന പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.