7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 6, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026

കോണ്‍ഗ്രസിന്‍റെ തന്ത്രങ്ങള്‍ക്ക് തിരിച്ചടി ; മധ്യപ്രദേശിലും, രാജസ്ഥാനിലും ബിജെപിക്ക് മുന്നേറ്റം

Janayugom Webdesk
ന്യൂഡല്‍ഹി
December 3, 2023 10:28 am

അഞ്ചു സംസ്ഥാനങ്ങളിലായി നടന്ന വോട്ടെടുപ്പിന് പിന്നാലെ നടക്കുന്ന വോട്ടെണ്ണലില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്‍തൂക്കം.മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയെ രാഷട്രീയപരമായി നേരിടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നടത്തിയ പ്രചരണങ്ങള്‍ ഏറ്റില്ല എന്നതാണ് കാണുവാന്‍ കഴിയുന്നത്.

ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എക്‌സിറ്റ് ഫലങ്ങളെ പിന്തള്ളിയാണ് ബിജെപി മുന്‍തൂക്കം നേടിയിരിക്കുന്നത്. അതേസമയം രാജസ്ഥാനില്‍ ഭരണവിരുദ്ധവികാരമില്ലെന്ന മുഖ്യമന്ത്രി അശോക് ഗലോത്തിന്‍റെ ആത്മവിശ്വാസത്തിന് തിരിച്ചടിയായാണ് രാജസ്ഥാനില്‍ ബിജെപിയുടെ മുന്നേറ്റം. ഗലോത്ത്-സച്ചിന്‍ പൈലറ്റ് ഗ്രൂപ്പ് പോര് രാജസ്ഥാനിലെ ജനങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റിയിരിക്കുകയാണ്. രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്‍റെ തെറ്റായ നിലപാടുകളാണ് അവരെ പരാജയത്തില്‍ എത്തിച്ചിരിക്കുന്നത് 

Eng­lish Summary:
Back­lash to Con­gress strate­gies; BJP advances in Mad­hya Pradesh and Rajasthan

You may also like this video:

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.