4 March 2026, Wednesday

Related news

March 4, 2026
February 27, 2026
February 27, 2026
February 25, 2026
February 23, 2026
February 18, 2026
February 17, 2026
February 17, 2026
February 12, 2026
February 11, 2026

കേരള യൂണിവേഴ്‌സിറ്റി വിസിക്ക് തിരിച്ചടി; യൂണിയന്‍ പിരിച്ചു വിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

Janayugom Webdesk
കൊച്ചി
February 12, 2026 10:06 pm

സര്‍വകലാശാല യൂണിയന്‍ പിരിച്ചു വിട്ട കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാല യൂണിയന് കാലാവധി പൂര്‍ത്തീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. യൂണിയന് ഈ മാസം 26 വരെ തുടരാന്‍ അര്‍ഹതയുണ്ടെന്ന പരാതിക്കാരുടെ വാദം കോടതി അംഗീകരിച്ചു. കലോത്സവ ഫണ്ട് അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേരള സര്‍വകലാശാല യൂണിയനെ വി സി മോഹനന്‍ കുന്നുമ്മല്‍ അസാധുവാക്കിയത്. യൂണിയന്‍ തെരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. വിസിക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു മോഹന്‍ കുന്നുമ്മലിന്റെ നടപടി.
വിസിയുടെ ഉത്തരവിനെതിരെ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സണാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. യൂണിവേഴ്‌സിറ്റി യൂണിയന്റെ കലോത്സവം ഉള്‍പ്പെടെയുള്ള രണ്ട് പരിപാടികളും വിസി റദ്ദ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.