
ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി നൽകി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും ഇന്ത്യൻ വംശജനും സോഷ്യലിസ്റ്റ് നേതാവുമായ സൊഹ്റാന്‍ മംദാനി ന്യൂയോർക്ക് മേയർ ആയി വിജയിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും പലസ്തീന്‍ അനുകൂലിയുമാണ്. ഇന്ത്യൻ സംവിധായിക മീരാ നായരുടെ മകനാണ് സൊഹ്റാന്‍ മംദാനി.
ന്യൂയോര്‍ക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലിം-കുടിയേറ്റ മേയറാണ് സൊഹ്റാൻ മംദാനി. നിലവില്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിയിലെ പ്രതിനിധിയായ സൊഹ്റാൻ സ്വയം വിശേഷിപ്പിക്കുന്നത് ഒരു ഡൊമാക്രാറ്റിക് സോഷ്യലിസ്റ്റ് എന്നാണ്. ഡെമോക്രാറ്റുകള്‍ക്ക് വലിയ സ്വാധീനമുള്ള ന്യൂയോര്‍ക്ക് നഗരത്തില്‍ സൊഹ്റാന്റെ വിജയം സുനിശ്ചിതമായിരുന്നു.
ഇസ്രയേല്‍ പാലസ്തീനില്‍ നടത്തുന്നത് വംശഹത്യയാണെന്ന് പ്രഖ്യാപിച്ച, ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ച, കോര്‍പ്പറേറ്റുകള്‍ ന്യൂയോര്‍ക്കിലെ സാധാരണക്കാരന്റെ അവകാശങ്ങള്‍ തട്ടിയെടുക്കുകയാണെന്ന് വിമര്‍ശിച്ച ഒരു ഇടത്-സോഷ്യലിസ്റ്റിന്റെ ഈ നേട്ടം പലരെയും അസ്വസ്ഥരാക്കുന്നുണ്ടെന്നാണ് യാഥാര്‍ഥ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.