20 February 2026, Friday

Related news

February 17, 2026
February 14, 2026
February 13, 2026
February 11, 2026
February 11, 2026
February 10, 2026
February 7, 2026
February 6, 2026
February 5, 2026
February 3, 2026

ട്രംപിന് തിരിച്ചടി: ജന്മാവകാശ പൗരത്വം റദ്ദാക്കുന്ന ഉത്തരവിന് സ്റ്റേ

Janayugom Webdesk
വാഷിംങ്ടണ്‍
January 24, 2025 12:28 pm

അമേരിക്കയിലെ ജന്മാവകാശ പൗരത്വമുള്ള അവകാശം റദ്ദാക്കിയ പ്രസിഡനറ് ഡൊണാള്‍ഡ് ട്രെംപിന്റെ ഉത്തരവിന് സ്റ്റേ. സിയാറ്റില്‍ ആസ്ഥാനമായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ജോണ്‍ കൗഗെനറാണ് എക്സിക്യുട്ടീവ് ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്. 14 ദിവസത്തേക്ക് നടപടികള്‍ നിര്‍ത്തിവെയ്ക്കാനാണ് കോടതി നിര്‍ദ്ദേശം. അരിസോണ, ഇല്ലിനോയിസ്, ഒറിഗോണ്‍, വാഷിംങ്ടണ്‍ എന്നീ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് ജന്മാവകാശ പൗരത്വത്തിനുള്ള അവകാശം റദ്ദാക്കിയ നടപടിയില്‍ കോടതി വാദം കേട്ടത്.

ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്നും ജഡ്ജി പ്രസ്താവിച്ചു .ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള ശ്രമത്തെ തടഞ്ഞ ഫെഡറൽ ജഡ്ജിയുടെ വിധിക്കെതിരെ അപ്പീൽ പോകുമന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു.ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം കുടിയേറ്റക്കാർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.അമേരിക്കയിൽ താൽക്കാലിക എച്ച്-1ബി, എൽ1 വിസകളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാരുണ്ട്. മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരിൽ 7.25 ലക്ഷം പേർ ഇന്ത്യക്കാരാണെന്നാണ് കണക്ക്.

പ്രസിഡന്റായി സ്ഥാനമേറ്റ അതേ ദിവസമാണ് ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നെന്ന പരാമർശം ഡൊണൾഡ് ട്രംപ് നടത്തിയത്. എക്‌സിക്യൂട്ടീവ് ഉത്തരവ് ഫെബ്രുവരി 20‑ന് പ്രാബല്യത്തിൽ വരുമെന്നായിരുന്നു പ്രഖ്യാപനം. ഉത്തരവ് നിലവിൽവരുംമുമ്പ്‌ കുഞ്ഞിന് ജന്മംനൽകാൻ സിസേറിയൻ നടത്താൻ പ്രസവ ക്ലിനിക്കുകളിൽ തിരക്കേറിയതായാണ് വിവരം. എട്ടും ഒമ്പതും മാസം ഗർഭിണികളായ നിരവധിപ്പേർ 20ന്‌ മുമ്പ്‌ സിസേറിയൻ നടത്തണമെന്ന ആവശ്യവുമായി ഗൈനക്കോളജിസ്റ്റുകളെ സമീപിക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.