ടി20 ലോകകപ്പിൽ നാളെ നെതർലൻഡ്സിനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സിഡ്നിയില്‍ ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി. സിഡ്നിയിൽ ലഭിച്ചത് തണുത്തതും ഗുണനിലവാരം ഇല്ലാത്തതുമായ ഭക്ഷണമാണെന്ന് ഇന്ത്യൻ ടീമിന്റെ പരാതി. ഓസ്ട്രേലിയയിലെ സൗകര്യങ്ങളിൽ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.
ഹോട്ടലിൽ നിന്ന് പരിശീലന ഗ്രൗണ്ടിലേക്കുളളത് 42 കിലോമീറ്റർ ദൂരമായതിനാല്‍ ഇന്ത്യൻ ടീം സിഡ്നിയിലെ പരിശീലനവും ഉപേക്ഷിച്ചു. പരിശീലനത്തിന് ശേഷം തണുത്ത സാൻഡ്‍വിച്ചുകൾ മാത്രമാണ് നൽകിയത്. ഐസിസിക്ക് ഇന്ത്യൻ ടീം പരാതി നൽകിയിരുന്നു. ഐസിസി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇന്നു മുതൽ താരങ്ങൾക്ക് ഇന്ത്യൻ ഭക്ഷണം നൽകാനുള്ള സംവിധാനം തയ്യാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്.
English Summary:bad food; The Indian team expressed dissatisfaction with the facilities in Australia
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.