22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 20, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024

മോഡിക്കും അമിത് ഷായ്ക്കുമെതിരെ മോശം പരാമര്‍ശം; എസ്‌പി നേതാവ് അറസ്റ്റില്‍

Janayugom Webdesk
ലഖ്നൗ
December 22, 2024 8:26 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുെമെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 22 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഭീംപുര പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വരുണ്‍ കുമാര്‍ രാകേഷിന്റെ പരാതിയിലാണ് നടപടി. ഈ മാസം 20ന് പ്രതികള്‍ മോഡിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചതായും ഇരുവര്‍ക്കുമെതിരെ അശ്ലീല പരാമര്‍ശം നടത്തിയതായും എഫ്ഐആറില്‍ പറയുന്നു.

പ്രതിഷേധക്കാര്‍ റോഡ് ഗതാഗതം തടസപ്പെടുത്തിയതായുംആരോപണമുണ്ട്. പൊതു റോഡില്‍ അപകടമുണ്ടാക്കല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി തടസപ്പെടുത്തല്‍, വ്യക്തിയെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.