19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 15, 2024
December 13, 2024
December 12, 2024
December 10, 2024
December 9, 2024
December 3, 2024
December 3, 2024
November 26, 2024
November 19, 2024

ബദിയഡുക്ക അപകടമരണം; മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

Janayugom Webdesk
കാസര്‍കോട്
September 25, 2023 9:39 pm

കാസര്‍കോട് ബദിയഡുക്ക അപകടമരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബദിയഡുക്ക പള്ളത്തടുക്കയില്‍ ഓട്ടോറിക്ഷ സ്‌കൂള്‍ ബസിലിടിച്ച് അഞ്ചു പേര്‍ മരണമടഞ്ഞ സംഭവം ദുഃഖകരമാണ്. മരണമടഞ്ഞവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് ബദിയടുക്ക പള്ളത്തടുക്കയിലാണ് അപകടം നടന്നത്. സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേരാണ് മരിച്ചത്. അപകടത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശികളായ ബീഫാത്തിമ, നബീസ, സഹോദരിമാരായ ഉമ്മാലിമ്മ, ബീഫാത്തിമ, ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റൗഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തവരാണ്.

Eng­lish Sum­ma­ry: badiyad­ka acci­den­tal death; Chief Min­is­ter Pinarayi Vijayan expressed his condolences
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.