24 December 2025, Wednesday

Related news

November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025
September 28, 2025
September 27, 2025

ബദ്‌ലാപൂർ ലൈംഗികാതിക്രമ കേസ്: സ്കൂൾ ട്രസ്റ്റികൾ അറസ്റ്റിൽ

Janayugom Webdesk
താനെ
October 3, 2024 1:41 pm

മഹാരാഷ്ട്രയിലെ ബദ്‌ലാപുർ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ താനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ശുചീകരണത്തൊഴിലാളി ലൈംഗികമായി പീഡിപ്പിച്ച സ്‌കൂളിന്റെ പ്രസിഡന്റും സെക്രട്ടറിയുമായ ഉദയ് കോട്‌വാളും തുഷാർ ആപ്‌തെയുമാണ് കർജാത്തിൽ നിന്ന് പിടിയിലായതായതെന്ന് അധികൃതർ അറിയിച്ചു.

കോട്വാളിന്റെയും ആപ്‌തെയുടെയും മുൻകൂർ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്.

കേസിലെ മുഖ്യപ്രതി അക്ഷയ് ഷിൻഡെ സെപ്റ്റംബറിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.