22 January 2026, Thursday

ബഹ്റൈറിന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അനധികൃതമായി കുടിയേറിയ പതിനായിരത്തോളം ആളുകളെ നാടുകടത്തിയതായി അധികൃതര്‍

Janayugom Webdesk
മനാമ
July 17, 2025 12:36 pm

ബഹ്റൈറിനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അനധികൃതമായി കുടിയേറിയ പതിനായിരത്തോളം ആളുകളെ നാടുകടത്തിയതായി അധികൃതര്‍.രാജ്യത്തുടനീളം നടത്തിയ പരിശോധനകളുടെ കണക്കും, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറററി അതോറിററി ( എല്‍എം ആര്‍എ ) പുറത്തിറക്കി.

വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.ക​ഴി​ഞ്ഞ​വ​ർ​ഷം 82,941 പ​രി​ശോ​ധ​ന​ക​ളും 1,172 സം​യു​ക്ത ക്യാമ്പയി​നു​ക​ളും ന​ട​ത്തി. ഇ​തി​ലൂടെ 3,245 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും 9,873 തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. ഈ വർഷം ജൂ​ൺ 29 മു​ത​ൽ ജൂ​ലൈ 12 വ​രെ മാ​ത്രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ നിയമം ലംഘിച്ച 19 തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും അനധികൃതമായി കുടിയേയേറിയ 242 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തു​ക​യും ചെയ്തതായി പറയപ്പെടുന്നു.നി​യ​മ​ലം​ഘ​ന​ങ്ങ​ളും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ങ്ങ​ളും ശ്ര​ദ്ധ​യി​ൽപ്പെ​ട്ടാല്‍ ​www.lmra.gov.bh എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി​യോ 17506055 എ​ന്ന നമ്പറിലൂടെയോ വിവരമറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

ബ​ഹ്‌​റൈൻ സ്വദേശികൾക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കി തൊ​ഴി​ലി​ല്ലാ​യ്മ നിരക്ക് കു​റ​ക്കു​ന്ന​തി​ന്റെ ഭാഗമായി ആണ് ഈ പരിശോധനകൾ എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ടൂ​റി​സ്റ്റ് വി​സ​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യാ​നും തൊ​ഴി​ലു​ട​മ​ക​ൾ ന​ൽ​കു​ന്ന വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ കൃത്യമായി ഉപയോഗിക്കുണ്ടോ എന്ന് പരിശോധിക്കാനുമാണ് നടപടികളെന്ന് അധികൃതർ വിശദീകരിക്കുന്നു. പരിശോധനകൾ ശക്തമാക്കിയതോടെ ടൂറിസ്ററ് വി​സ​ക​ൾ വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ളാ​ക്കി മാ​റ്റു​ന്ന​ത് 87 ശ​ത​മാ​ന​ത്തി​ല​ധി​കം കുറഞ്ഞതായും അധികൃതർ വ്യക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.