
ബലിപെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിൽ നാല് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ജൂൺ അഞ്ച് മുതൽ എട്ടുവരെ നാല് ദിവസത്തേക്കാണ് അവധി നല്‍കിയത്. രാജ്യത്തെ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അറഫാ ദിനത്തിലും ഈദുൽ അദ്ഹയുടെ ദിവസങ്ങളിലും അവധിയായിരിക്കും.വാരാന്ത്യ അവധികളായ വെള്ളി, ശനി എന്നിവക്ക് പകരമായി ഒമ്പത്, 10 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലും അവധി ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.