ബഹ്‌റൈൻ നവ കേരളയുടെ നേതൃത്വത്തിൽ സഖിറിൽ നടത്തിയ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഹൃദ്യമായി. മലയാള ദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ആഘോഷങ്ങൾ ഇവിടെ നമ്മൾ കൂട്ടമായി ആഘോഷിക്കുന്നു. നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് മാതൃകാപരമായ, പ്രവർത്തനങ്ങളാണ് നമ്മളിവിടെ പ്രവാസ ലോകത്ത് ചെയ്യുന്നതെന്ന് കോർഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭാ അംഗവുമായ ഷാജി മൂതല ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
നവ കേരളയുടെ പ്രസിഡണ്ട് എൻ കെ ജയനും ജനറൽ സെക്രട്ടറി എ. കെ സുഹൈലും ചേർന്ന് കേക്ക് മുറിച്ചു രക്ഷാധികാരി ശ്രീ അജയകുമാറിന് നൽകിക്കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പുതുതലമുറയെ സ്വാധീനിക്കുന്നതിനെ കുറിച്ച്, സാധ്യതകളെക്കുറിച്ച് ഡോ. ഷിബു വത്സലൻ സംസാരിച്ചു. ജ്വാല മ്യൂസിക്കൽ ഗ്രൂപ്പിന്റെ മ്യൂസിക്കൽ ഇവന്റ് പരിപാടിയുടെ മാറ്റ് കൂട്ടി.എം. സി.പവിത്രൻ, രാജ്കൃഷ്ണൻ എന്നിവർ കലാ കായിക പരിപാടികൾക്ക് നേതൃത്വം നൽകി. എക്സകുട്ടീവ് കമ്മറ്റിഅംഗങ്ങൾ വിവിധ കമ്മറ്റികൾക്കു നേതൃത്വംനൽകി. പ്രോഗ്രാം കൺവീനർ രഞ്ജിത്ത് ആവള സ്വാഗതവും ജോ. കൺവീനർ അനു യൂസഫ് നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.