24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 11, 2025
April 8, 2025
March 28, 2025
March 24, 2025
March 23, 2025
March 19, 2025
March 18, 2025
March 16, 2025
March 16, 2025
February 15, 2025

ബഹ്‌റൈൻ നവകേരളയുടെ ഇഫ്താർ തൊഴിലാളികൾക്കൊപ്പം

Janayugom Webdesk
ബഹ്‌റൈൻ
March 16, 2025 7:27 pm

ബഹ്‌റൈൻ നവകേരള ഈ വർഷത്തെ ഇഫ്താർ വിരുന്ന് അസ്കറിലുള്ള ഗ്രിൽ ടെക് മെറ്റൽ പ്രോഡക്റ്റ് കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്ത് വച്ച് നടത്തി.150 ഓളം ആളുകൾ പങ്കെടുത്തു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം അറിയിക്കുന്ന റമദാൻ മാസത്തിൽ സഹജീവികളെ കരുതുകയും ചേർത്ത് നിർത്തുകയും ചെയുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ബഹ്‌റൈൻ നവകേരള ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനീയമാണന്നും റമദാൻ സന്ദേശം നൽകിയ ഉസ്താദ് ബഷീർ പറഞ്ഞു. ഇഫ്താർ വിരുന്നിനു ശേഷം വൈസ് പ്രസിഡന്റ്‌ സുനിൽദാസ് ബലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ലോക കേരള സഭാ അംഗങ്ങളായ ഷാജി മൂതല, ജേക്കബ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി എ കെ സുഹൈൽ സ്വാഗതവും കൺവീനർ പ്രശാന്ത് മാണിയത്തു നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.