26 February 2026, Thursday

Related news

February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 24, 2026
February 23, 2026
February 22, 2026
February 20, 2026
February 18, 2026
February 17, 2026

300‑ന്റെ തിളക്കത്തിൽ ബൈജു എഴുപുന്ന; അഭിനയത്തിന്റെ 36 വർഷങ്ങൾ

Janayugom Webdesk
കൊച്ചി
February 6, 2026 7:04 pm

വില്ലൻ വേഷങ്ങളുടെ കരുത്തും സ്വഭാവ നടന്റെ ആഴവും ഒരുപോലെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടൻ ബൈജു എഴുപുന്ന അഭിനയ ജീവിതത്തിൽ 300 ചിത്രം എന്ന നാഴികകല്ല് പിന്നിട്ടു. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയെ സ്വന്തം ശ്വാസമായി മാറ്റിയ ഈ കലാകാരന്റെ യാത്രയ്ക്ക് മറ്റൊരു മിഴിവേകുന്ന തരത്തിലാണ്, അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘കൂടോത്രം’ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 36 വർഷങ്ങളോളം നീണ്ട തന്റെ കലാജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഓരോ കഥാപാത്രവും ഓരോ അനുഭവങ്ങളായിരുന്നുവെന്ന് ബൈജു എഴുപുന്ന പറഞ്ഞു. കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയും, പ്രേക്ഷകർ നൽകിയ സ്‌നേഹവും വിശ്വാസവുമാണ് 300 സിനിമകളെന്ന ഈ ഉയരത്തിലെത്തിച്ചതെന്ന് അദ്ദേഹം നന്ദിയോടെ ഓർത്തെടുത്തു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് തന്റെ യാത്രയുടെ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

സംവിധായകനായി വീണ്ടും ബൈജു എഴുപുന്ന തൊപ്പി അണിയുന്ന ചിത്രമാണ് ‘കൂടോത്രം’. ചിത്രത്തിന്റെ സഹനിർമ്മാതാവ് ഷൈമോൾ മേരി, കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ദിയ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിലെ സന്തോഷം ദിയ പങ്കുവെച്ചു. വിജയ് ഫാൻസ് സംസ്ഥാന പ്രസിഡന്റ് അനിൽ ബൈജു ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വാർത്താസമ്മേളനത്തിൽ ബൈജു എഴുപുന്നയുടെ ഭാര്യ റീനി ബൈജു, മറ്റ് അണിയറ പ്രവർത്തകർ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.