19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 23, 2024
January 30, 2024
February 21, 2023
February 17, 2023
February 15, 2023
February 7, 2023
February 5, 2023
January 31, 2023
January 25, 2023
January 21, 2023

സംവിധായകന്‍ സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന് ജാമ്യം

Janayugom Webdesk
കൊ​ച്ചി
May 6, 2022 2:59 pm

ന​ടി മ​ഞ്ജു വാ​ര്യ​രെ ശല്യം ചെയ്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകന്‍ സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന് ജാ​മ്യം. ആ​ലു​വ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അതേസമയം സ​ന​ല്‍ കു​മാ​റി​ന്റെ ഫോ​ണ്‍ പൊ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന മ​ഞ്ജു​വാ​ര്യ​രു​ടെ പ​രാ​തി​യി​ലാ​ണ് സ​ന​ൽ കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​റ​ശാ​ല​യി​ലെ​ത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ മ​ഞ്ജു വാ​ര്യ​രോ​ടു പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​രു​ന്നു ഇത് നി​ര​സി​ച്ച​പ്പോ​ഴാ​ണ് ശ​ല്യം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ച​തെ​ന്നു​മാ​ണ് പൊലീ​സിന് നടി പരാതി നല്‍കിയത്. ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന മൊ​ബൈ​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ച​താ​യി ഡി​സി​പി വി യു കു​ര്യാ​ക്കോ​സ് പറഞ്ഞു.

Eng­lish Summary:Bail for Direc­tor Sanal Kumar Sasidharan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.