18 January 2026, Sunday

രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം

Janayugom Webdesk
തിരുവനന്തപുരം
January 17, 2024 3:16 pm

സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. ഉപാധികളോടുകൂടിയുള്ള ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. 50,000 രൂപയാണ് ജാമ്യത്തുക. പൊതുമുതല്‍ നശിപ്പിച്ചതിന് 1,360 രൂപയാണ് ജാമ്യത്തുക. . സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഡിജിപി ഓഫീസ് മാര്‍ച്ചിലും രാഹുലിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ആറാഴ്ച വരെ എല്ലാ തിങ്കളാഴ്ചയും രാഹുല്‍ മാങ്കൂട്ടത്തില്‍ സ്റ്റേഷനില്‍ ഹാജരാകണം. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് ഹാജരാകേണ്ടത്.

Eng­lish Sum­ma­ry: Bail for Rahul Mangootham

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.