20 December 2025, Saturday

നാളെ റിലീസാകുന്ന ദി ക്രിയേറ്റര്‍-സര്‍ജന്‍ഹാര്‍ എന്ന സിനിമക്കെതിരെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 25, 2023 12:13 pm

ദി ക്രിയേറ്റര്‍-സര്‍ജന്‍ഹാര്‍ എന്ന സിനിമക്കെതിരെ പ്രതിഷേധവുമായ ബജ്റംഗ് ദള്‍ പ്രവര്‍ത്തകന്‍.പ്രവീണ്‍ ഹിംഗോനിയ സംവിധാനം ചെയ്യുന്ന ഈ ഹിന്ദി ചിത്രം ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് ബജ്റംഗ് ദളിന്‍റെ ആരോപണം.

ഒരു രാജ്യം ഒരു മതം എന്ന ആശയവുമായി മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ടോട്ടല്‍ ഇവന്റ് കോര്‍പറേഷന്റെ ബാനറില്‍ രാജേഷ് കരാട്ടെ ഗുരുജിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദയാനന്ദ് ഷെട്ടി, ഷാജി ചൗധരി, ആര്യ ബബ്ബര്‍, രോഹിത് ചൗധരി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

നേരത്തെ ഷാരൂഖ് ഷാന്‍ നായകനായ പത്താനെതിരെയും സമാനമായ പ്രതിഷേധങ്ങള്‍ ബജ്‌റംഗ് ദള്‍ ഉയര്‍ത്തിയിരുന്നു. സിനിമയുടെ പ്രദര്‍ശനം തടയുമെന്നും ഇവര്‍ ഭീഷണി മുഴക്കിയിരുന്നു.എന്നാല്‍, പത്താന്റെ പ്രദര്‍ശനം തടയരുതെന്ന പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയിരുന്നു. ആമിര്‍ ഖാന്‍ നായകനായ പി കെ എന്ന ചിത്രത്തിനെതിരെയും ഇത്തരത്തില്‍ പ്രതിഷധങ്ങള്‍ നടത്തിയിരുന്നു.

Eng­lish Summary:
Bajrang Dal activists against the film The Cre­ator-Sar­jan­haar, which will be released tomorrow

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.