22 January 2026, Thursday

ഛത്തീസ്ഗഢില്‍ വീണ്ടും ബജ്‌റംഗ്‌ദള്‍ അഴിഞ്ഞാട്ടം; ക്രിസ്ത്യാനികള്‍ക്ക് മര്‍ദനം

Janayugom Webdesk
റായ്പൂര്‍
August 10, 2025 11:16 pm

ഛത്തീസ്ഗഢിൽ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കിടെ വീണ്ടും ബജ്റംഗ്‌ദള്‍ ആക്രമണം. റായ്പൂരിലാണ് സംഭവം. കുക്കൂർബെഡാ എന്ന സ്ഥലത്ത് നടന്നപ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കിടെ ബജ്റംഗ്‌ദള്‍ പ്രവർത്തകർ ബഹളം വയ്ക്കുകയും പ്രാർത്ഥനയ്ക്കെത്തിയവരെ മര്‍ദിക്കുകയും ചെയ്തതായി പാസ്റ്റര്‍ പറഞ്ഞു. എല്ലാ ഞായറാഴ്ചകളിലും നടക്കുന്ന പ്രാർത്ഥനയ്ക്കെതിരെയായിരുന്നു ഹിന്ദുത്വ പ്രവർത്തകരുടെ ആക്രമണം. മത പരിവർത്തനം അടക്കമുള്ള കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ബജ്റം​ഗ്‌ദള്‍ പ്രവർത്തകർ പ്രതിഷേധിച്ചത്. ജയ്‌ശ്രീറാം വിളികളും ഹനുമാൻ ചാലിസയുമായി ഏറെ നേരം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പാസ്റ്റർക്കും സംഘർഷത്തിൽ മർദനമേറ്റു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവർക്ക് മുന്നിൽ വച്ചും ബജ്റംഗ്‌ദള്‍ പ്രവർത്തകർ ആക്രമണം തുടര്‍ന്നതോടെ കൂടുതൽ സേനയെ ഇവിടെ വിന്യസിക്കുകയായിരുന്നു.

നേരത്തെ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി രാജ്യത്ത് ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഛത്തീസ്ഗഢിൽ പ്രാർത്ഥന നടത്തുന്ന വീടുകളിലും പള്ളികളിലും ബജ്റംഗ്‌ദള്‍ പ്രവർത്തകർ ആക്രമണം നടത്തുന്നത് പതിവാണ്. ഏതാനും ദിവസം മുമ്പ് ബിജെപി ഭരിക്കുന്ന ഒഡിഷയിലും കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ആക്രമണം നടന്നിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.