
യുപിയില്‍ ലവ്ജിഹാദ് ആരോപിച്ച് ജന്മദിനാഘോഷം തടസ്സപ്പെടുത്തിയ രണ്ട് ബജ്രരംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. യുപിയിലെ ബറേലിയിലാണ് സംഭവം. രണ്ട് മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് ബജ്രരംഗദള്‍ പ്രവര്‍ത്തകര്‍ ലവ് ജിഹാദ് ആരോപിച്ചത്.സംഭവത്തില്‍ റിഷഭ് താക്കൂര്‍, ദീപക് പഥക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് റിഷഭ് താക്കൂറിനെ ബജ്രരംഗദളില്‍ നിന്നും പുറത്താക്കിയതായി പറയപ്പെടുന്നുആഘോഷത്തില്‍ പങ്കെടുത്ത രണ്ട് മുസ്‌ലിം വിദ്യാർത്ഥികൾക്കെതിരെയും കഫേ ജീവനക്കാരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സമാധാന ലംഘനം നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.ഒരു നഴ്‌സിങ് വിദ്യാര്‍ത്ഥിനി സുഹൃത്തുക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ജന്മദിനാഘോഷ പാര്‍ട്ടിയിലേക്ക് പ്രതികള്‍ അതിക്രമിച്ച് കയറുകയായിരുന്നു. ആറ് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ചേര്‍ന്നാണ് ജന്മദിനം ആഘോഷിച്ചിരുന്നത്. ഇവർക്കിടയിലേക്ക് ഇരച്ചുകയറിയ പ്രതികള്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലവ് ജിഹാദ് ആരോപിക്കുകയും രണ്ട് കുട്ടികളെ ആക്രമിക്കുകയും ചെയ്തു. അക്രമിക്കപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.ഇതിനുപിന്നാലെ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് പ്രതികള്‍ പരിപാടി നടന്ന കഫേയിലേക്ക് എത്തിയത്.എന്നാല്‍ പ്രതികളെ ചോദ്യം ചെയ്ത പെണ്‍കുട്ടിയോട് കയര്‍ത്ത് സംസാരിക്കുന്ന പൊലീസിനെയും ഈ ദൃശ്യങ്ങളില്‍ കാണാം. ഭീഷണി മുഴക്കിയ പ്രവര്‍ത്തകരെ പൊലീസ് അനുനയിപ്പിക്കുന്നുമുണ്ട്.ബിഎന്‍എസിലെ ഉപദ്രവം, ഉപദ്രവത്തിന് തയ്യാറെടുത്ത ശേഷം വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, സമാധാന ലംഘനത്തിനായി മനപൂര്‍വ്വം അപമാനിക്കല്‍, ക്രിമിനല്‍ ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കതിരെ കേസെടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.