കാൻപൂരില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളിയുടെ മതില്‍ തകര്‍ത്ത കേസില്‍ ബജ്രംഗ് ദള്‍, വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബനാര്‍ അലിപ്പൂര്‍, ഷഹ്സാദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. തകരത്തില്‍ നിര്‍മ്മിച്ച മതില്‍ പൊളിച്ച അക്രമികള്‍ ഉപകരണങ്ങളും മറ്റ് സാധനങ്ങളും നശിപ്പിച്ചു. സ്ഥലത്ത് കാവിക്കൊടി ഉയര്‍ത്തുകയും മതിലില്‍ ജയ് ശ്രീ റാം എന്ന് എഴുതുകയും സിസിടിവി കാമറകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. അനുമതി നേടാതെയാണ് പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചതെന്നും നിര്‍മ്മാണം തടയുന്നതിനായി പ്രാദേശിക ഭരണകൂടം നടപടികള്‍ സ്വീകരിച്ചില്ലെന്നും ബജ്രംഗ് ദള്‍ നേതാവ് പറഞ്ഞു.
ബജ്രംഗ് ദള്‍ ജില്ലാ കണ്‍വീനര്‍ ഗൗരവ് ശുക്ല ഉള്‍പ്പെടെ 13 പേരുടെ പേരുകള്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞിട്ടില്ലാത്ത 80ഓളം പേരും പട്ടികയിലുണ്ട്. നിയമം കയ്യിലെടുക്കരുതെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഇവര്‍ മോശമായി പെരുമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല.
മിഷനറി സ്കൂളിനടുത്തായിട്ടാണ് പള്ളി നിര്‍മ്മിച്ചതെന്നും ഇതിനെതിരെ കാൻപൂര്‍ വികസന അതോറിട്ടിക്കും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയിരുന്നതായും പള്ളി പൊളിച്ചു നീക്കിയില്ലെങ്കില്‍ വലിയ പ്രക്ഷോഭം സൃഷ്ടിക്കുമെന്ന് അറിയിച്ചിരുന്നതായും ബജ്രംഗ് ദള്‍ നേതാവ് അജീത് രാജ് പറഞ്ഞു. എന്നാല്‍ അനധികൃത നിര്‍മ്മാണം നടത്തിയതിന് സഞ്ജയ് ജോസഫ് എന്ന ആള്‍ക്കെതിരെ കേസെടുത്തതായി കാൻപൂര്‍ വികസന അതോറിട്ടി ഉദ്യോഗസ്ഥന്‍ അവനീഷ് കുമാര്‍ പറഞ്ഞു.
English Summary: Bajrang Dal Christian church vandalized in UP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.