23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
October 23, 2024
September 30, 2024
August 19, 2024
July 6, 2024
August 17, 2023
May 30, 2023
May 7, 2023
April 25, 2023
April 4, 2023

95 കിലോ കഞ്ചാവുമായി ബജ്റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ അറസ്റ്റില്‍

web desk
ഭോപ്പാൽ
May 30, 2023 8:22 am

ബജ്റംഗ്‌ദള്‍ ജില്ലാ കണ്‍വീനറെ 95 കിലോ കഞ്ചാവുമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) അറസ്റ്റുചെയ്തു. മധ്യപ്രദേശിലെ പന്ന ജില്ലാ കണ്‍വീനര്‍ സുന്ദരം തിവാരിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സഹായി ജയ് ചൗരസ്യ എന്ന ആളെയും കഞ്ചാവ് കടത്ത് കുറ്റം ചുമത്തി ആര്‍പിഎഫ് അറസ്റ്റുചെയ്തിട്ടുണ്ട്.

തീവണ്ടി മാര്‍ഗം കഞ്ചാവ് കടത്തുന്നതിനിടെയാണ് സത്‌ന ജില്ലയിലെ ഉഞ്ച്ഹെറ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്തത്. സാരനാഥ് എക്‌സ്‌പ്രസിൽ നിന്ന് ഇറങ്ങിയ ഇവരെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പൊതി കണ്ടത്. ഉടൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അറസ്റ്റ് ചെയ്യുകയായിരുന്നു. എൻഡിപിഎസ് നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥൻ സഞ്ജയ് മിശ്ര പറഞ്ഞു.

Eng­lish Sam­mury: Bajrang Dal Mad­hyapradesh Pan­na dis­trict con­ven­er arrest­ed with 95 kg ganja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.